സരിഗമപ അനീക്ക് സ്വന്തമാക്കി

FILEFILE
സീ ടെലിവിഷന്‍ സം‌പ്രേക്ഷണം ചെയ്യുന്ന സരിഗമപ ചലഞ്ച് എന്ന സംഗീത മത്സരത്തില്‍ ബംഗാളില്‍ നിന്നുള്ള അനീക്ക് ദാര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അവസാന നിമിഷം വരെ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ മത്സരത്തിന്‍റെ അവസാനം രാജസ്ഥാനില്‍ നിന്നുള്ള രാജ ഹസനെക്കാളും പതിമൂവായിരം വോട്ടുകള്‍ അധികം നേടിയാണ് അനീക്ക് ഭാഗ്യം സ്വന്തമാക്കിയത്.

മാസങ്ങള്‍ക്ക് മുമ്പ് സം‌പ്രേക്ഷണം ആരംഭിച്ച സരിഗമപ ചലഞ്ചില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് പാട്ടുകാരാണ് പങ്കെടുത്തത്. അവരില്‍ മികച്ച കുറച്ചാളുകളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പരിപാടി പെട്ടെന്നു തന്നെ പ്രേക്ഷകരുടെ ഹൃദയങ്ങളെ കവര്‍ന്നെടുത്തു. ഒന്നിന്നൊന്ന് മികച്ച പാട്ടുകാര്‍ മത്സരരംഗത്ത് അണിനിരന്നപ്പോള്‍ ആര്‍ക്ക് വോട്ടു ചെയ്യും എന്ന ആശയക്കുഴപ്പത്തിലായിരുന്നു പ്രേക്ഷകര്‍.

പാകിസ്ഥാനില്‍ നിന്നുള്ള ഗായകരും പരിപാടിയില്‍ പങ്കെടുത്തപ്പോല്‍ അത് ഒരപൂര്‍വ്വ കാഴചായായി മാറി. ഒന്നാം സ്ഥാനത്തെത്തിയ അനീക്കിന് ലഭിച്ചത് 3.65 കോടി വേട്ടുകളാണ്. രാജാ ഹസന് 3.52 കോടിയും പാകിസ്ഥാനില്‍ നിന്നുള്ള അമാനത് അലിക്ക് 3.43 കോടി വോട്ടുകളും ലഭിച്ചു.

ലക്ഷക്കണക്കിന് ജനങ്ങളാണ് പതിമൂന്നാം തിയ്യതി നടന്ന ഗ്രാന്‍റ് ഫിനാലെയുടെ തത്സമയ സം‌പ്രേക്ഷണം വീക്ഷിച്ചത്. ബാപ്പി ലഹ്‌രി, ഇസ്മയില്‍ ഡര്‍ബാര്‍, ഹിമേഷ് റെഷാമിയ, വിശാല്‍ & ശേഖര്‍ തുടങ്ങിയവരാണ് മത്സരാര്‍ത്ഥികളെ പരിശീപിപ്പിച്ചിരുന്നത്. സംഗീത ലോകത്തെ പരിചയ സമ്പന്നരുടെ ഉപദേശങ്ങള്‍ കൂടിയായപ്പോല്‍ മത്സരാര്‍ത്ഥികള്‍ അരങ്ങില്‍ തിളങ്ങുകയായിരുന്നു. ഇന്ത്യന്‍ സംഗീതത്തിലേക്ക് പുത്തന്‍ താരോദയങ്ങളാണ് സരിഗമപ ചലഞ്ച് സംഭാവന ചെയ്തിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക