കഞ്ഞി കുടിച്ചാൽ ഛർദ്ദിക്കാൻ വരുമെന്ന് ഫുക്രു, പഴയ ‘കഞ്ഞി’ വീഡിയോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ചിപ്പി പീലിപ്പോസ്

ചൊവ്വ, 4 ഫെബ്രുവരി 2020 (10:45 IST)
ബിഗ് ബോസ് മലയാളം സീസൺ2വിലെ ഏറ്റവും ശ്രദ്ധേയരായ മത്സരാർത്ഥികളിൽ ഒരാളാണ് ഫുക്രു. ടിക് ടോക് വീഡിയോകൾ വഴി ഫെയ്മസ് ആയ ഫുക്രുവിന് ബിഗ്ബോസിലും നിരവധി ആരാധകരാണുള്ളത്. മോഹന്‍ലാല്‍ പങ്കെടുത്ത ശനിയാഴ്ച എപ്പിസോഡില്‍ ഫുക്രു പറഞ്ഞ കാര്യത്തെ കുറിച്ച് വമ്പൻ ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ നടക്കുന്നത്.
 
തനിക്ക് കഞ്ഞി ഇഷ്ടമല്ലെന്ന് പറഞ്ഞ ഫുക്രുവിന്റെ പഴയ ഒരു കഞ്ഞികുടി വീഡിയോ ആണ് ബിഗ് ബോസ് ആരാധകർ കുത്തിപ്പൊക്കിയിരിക്കുന്നത്. ഫുക്രുവിന് കഞ്ഞി ഇഷ്ടമല്ലെന്ന വിവരം അദ്ദേഹമല്ല, മറ്റ് മത്സരാര്‍ഥികളില്‍ ആരോ ആണ് ഹൌസിനുള്ളിൽ പറഞ്ഞത്. മോഹൻലാൽ ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ഫുക്രുവും അങ്ങനെ തന്നെയായിരുന്നു മറുപടി നൽകിയത്.
 
‘കഞ്ഞി കുടിക്കാറില്ല ലാലേട്ടാ. കുടിച്ചാല്‍ ഛര്‍ദ്ദിക്കാനുള്ള തോന്നലുണ്ടാകും’ എന്നായിരുന്നു ഫുക്രു മോഹൻലാലിനോട് പറഞ്ഞത്. എന്നാല്‍ ഫുക്രു കഞ്ഞി കുടിക്കുന്ന ഒരു വീഡിയോയാണ് ചില ബിഗ് ബോസ് ഫാന്‍ ഗ്രൂപ്പുകളില്‍ ചര്‍ച്ചയാവുന്നത്. ‘പഴങ്കഞ്ഞി’യോട് കൊതിയുള്ള ഒരാള്‍ അത് തയ്യാറാക്കുന്നതിന്റെയാണ് വീഡിയോ.  
 
ഇത് ഏതെങ്കിലും പരസ്യത്തിനു വേണ്ടി ചെയ്തതാണോ അതോ ഫുക്രുവിന്റെ തന്നെ ടിക് ടോക് വീഡിയോ ആണോയെന്നും സംശയമുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍