പ്രേക്ഷകരെ ‘ത്രസിപ്പിച്ച’ നീരാളി, മോഹൻലാൽ ചിത്രം ഓണത്തിന് ടിവിയിൽ!

ശനി, 4 ഓഗസ്റ്റ് 2018 (15:21 IST)
ഇത്തവണത്തെ ഓണം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് കേരളക്കര. ബിഗ് ബജറ്റ് ചിത്രങ്ങളാണ് തിയറ്ററുകളില്‍ റിലീസിന് തയ്യാറെടുത്ത് കൊണ്ടിരിക്കുന്നത്. വമ്പൻ സിനിമകൾ ബിഗ് സ്ക്രീനിൽ മാത്രമല്ല ഇത്തവണ മിനി സ്ക്രീനിലും കാണാം. 
 
ചാനലുകൾ തമ്മിലുള്ള മത്സരത്തിൽ വമ്പൻ സിനിമകൾ സ്വന്തമാക്കിയിരിക്കുന്നത് സൂര്യ ടിവിയാണ്. ജൂലൈ 13ന് റിലീസ് ചെയ്ത മോഹൻലാൽ ചിത്രം നീരാളി ഓണത്തിന് ടെലിവിഷനിൽ സം‌പ്രേക്ഷണം ചെയ്യും. അജോയ് വർമയുടെ സംവിധാനത്തിൽ പിറന്ന ചിത്രം തിയേറ്ററുകളിൽ പരാജയമായിരുന്നു. 
 
പക്ഷേ, സിനിമ ഹിറ്റാണെന്നായിരുന്നു മോഹൻലാൽ ആരാധകരുടെയും അണിയറ പ്രവർത്തകരുടെയും വാദം. ഏതായാലും ജൂലൈ മാസം തിയറ്ററുകളിലേക്ക് എത്തിയ നീരാളി ഓണത്തിന് നിങ്ങളുടെ ലിവിങ് റൂമിലേക്ക് എത്തുകയാണ്. തിയറ്ററുകളില്‍ കാര്യമായ പ്രദര്‍ശനം നടത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. നാദിയ മൊയ്തു വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം അഭിനയിച്ച സിനിമയാണെന്നുള്ള പ്രത്യേകതയും നീരാളിയ്ക്കുണ്ടായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍