കുഞ്ഞുടുപ്പിട്ട് ഫ്രീക്കായി കരിക്ക് കുടിച്ച് കുട്ടിക്കുരങ്ങ്, തരംഗമായി വീഡിയോ !

വെള്ളി, 6 ഡിസം‌ബര്‍ 2019 (10:28 IST)
കുട്ടിക്കുറുമ്പുമായി ഒരു ഗ്രാമത്തെയും ആ ഗ്രാമത്തിലെത്തുന്ന സഞ്ചാരികാളെയും കീഴ്പ്പെടുത്തുകയാണ് യായ എന്ന കുരങ്ങൻ. വേഷവും ഭാവവുമെല്ലാം കണ്ടാൽ ഏതോ വിദേശി വളർത്തുന്ന കുരങ്ങ് എന്ന് തോന്നുമെങ്കിലും കാടിറങ്ങി ഗ്രാമത്തിൽ താമസമാക്കിയതാണ് ഈ കുട്ടിക്കുറുമ്പൻ, പിന്നീട് ഇവൾ ഗ്രാമത്തിന്റെ തന്നെ പൊന്നോമനയായി മാറി
 
ഗ്രാമീണർ കുരങ്ങിന് യായ എന്ന് പേരും നൽകി. കുട്ടിയുടുപ്പും ഡയപ്പറുമെല്ലാം അണിഞ്ഞ് ഇത്തിരി പരിഷ്കാരിയായാണ് യായയുടെ നടത്തം. കുസൃതി കാട്ടിയും വഴക്കുണ്ടാക്കിയുമെല്ലാം ഗ്രാമത്തിന്റെ പ്രധാന ഭാഗങ്ങളിൽ യായയെ കാണാം. കുട്ടിക്കുരങ്ങ് കരിക്ക് കുടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. കരിക്ക് യായയുടെ ഒരു വീക്നസ് തന്നെയാണ്.
 
കരിക്ക് കുടികുന്നതിനായാണ് കുറുമ്പ് അത്രയും പുറത്തെടുക്കു. കരിക്ക് കിട്ടാനായി തെരുവ് കച്ചവടക്കാരനെ ശല്യം ചെയ്യുന്ന കുരങ്ങിനെ വീഡിയോയിൽ കാണാം. കരിക്ക് വെട്ടുന്നതിനിടയിൽ കുരങ്ങിന് കത്തി കൊണ്ട് പരിക്കേറ്റാലോ എന്നു പോലും ഭയം തോന്നുന്ന നിലയിലാണ് യായയുടെ പരാക്രമം. ഒടുവിൽ പാൽക്കുപ്പിയിലേക്ക് കരിക്ക് ഒഴിച്ച് കയ്യിൽ കൊടുത്തതോടെയാണ് യായ അടങ്ങിയത

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍