ഫൈവ് സ്റ്റാർ ഹോട്ടലിലെ അമിത വിലയുടെ അനുഭവം പങ്കുവെച്ച് ബോളിവുഡ് താരം രാഹുൽ ബോസ്. അടുത്തിടെ ചണ്ഡിഗഡിലെ ഒരു ആഡംബര ഹോട്ടലിൽ താമസിക്കുന്നതിനിടെ, ജിം സെഷനുശേഷം വാഴപ്പഴം കഴിക്കാൻ ആഗ്രഹിച്ച അദ്ദേഹം അത് ഓർഡർ ചെയ്യുകയായിരുന്നു. എന്നാൽ വളരെ വിചിത്രമായ ബിൽ ആണ് താരത്തിന് ലഭിച്ചത്. ദിൽ ധഡക്നെ ദോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരം ട്വിറ്ററിലൂടെയാണ് ഈ വാർത്ത പുറത്ത് വിട്ടത്.