ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണം, ചോരക്കളിയുമായി ബിജെപി

വ്യാഴം, 3 ജനുവരി 2019 (08:30 IST)
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയില്‍ യുവതികൾ കയറിയതുമായി ബന്ധപ്പെട്ടുയർന്ന പ്രതിഷേധങ്ങൾക്കൊടുവിൽ ഇന്ന് സംസ്ഥാനത്തൊട്ടാകെ ഹർത്താൽ. ഹർത്താലുമായി സഹകരിക്കില്ലെന്നും കടകൾ തുറന്നുപ്രവർത്തിക്കുമെന്നും വ്യാപാര വ്യവസായി സമിതി അറിയിച്ചിരുന്നു. എന്നാൽ, തുറന്ന കടകളെല്ലാം ബിജെപി പ്രവർത്തകർ നിർബന്ധമായി അടയ്ക്കുകയാണ്. 
 
ടയറുകള്‍ കത്തിച്ചും തടികള്‍ കൂട്ടിയിട്ടുമാണ് റോഡില്‍ വാഹനങ്ങള്‍ തടയുന്നത്. പത്തനാപുരം, കൊട്ടരക്കര തുടങ്ങിയ പ്രദേശങ്ങളില്‍ ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടിരിക്കുകയാണ്. സംസംഥാനത്ത് പല സ്ഥലങ്ങളിലും കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. തീക്കളിയാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്.
 
കണ്ണൂര്‍, പയ്യന്നൂര്‍, എടാട്ട്, പെരുമ്പ, നിലയ്ക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായിതായിട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹര്‍ത്താല്‍ ശബരിമല തീര്‍ഥാടകരെയും ബാധിച്ചു. അയ്യപ്പന്മാർ പലയിടങ്ങളിലും പെട്ടുകിടക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍