57 ദിവസത്തിനു ശേഷം പെട്രോള്‍ വില കൂടി; വരും ദിവസങ്ങളിൽ നിരക്ക് കുത്തനെ ഉയർന്നേക്കും

വ്യാഴം, 13 ഡിസം‌ബര്‍ 2018 (08:39 IST)
തുടര്‍ച്ചയായ 57 ദിവസത്തെ വിലയിടിവിനു ശേഷം പെട്രോള്‍ വില ഉയര്‍ന്നു. ഇന്ന് ലീറ്ററിന് 11 പൈസയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.  ഡീസല്‍ വിലയില്‍ മാറ്റമില്ല. കൊച്ചി നഗരത്തില്‍ 72.03 രൂപ വരെ കുറഞ്ഞ പെട്രോള്‍ വില ഇന്ന് 72.14 രൂപയായി. 68.22 രൂപയാണു നഗരത്തിലെ ഡീസല്‍ വില.
 
ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 70.29 രൂപയും ഡീസലിന്റെ വില 64.66 രൂപയുമാണ്. 
 
മുംബൈയില്‍ പെട്രോളിന്റെ വില 75.80 രൂപയും ഡീസലിന്റെ വില 67.66 രൂപയുമാണ്. വരും ദിവസങ്ങളിലും ഇന്ധന വില ഉയരാനാണ് സാധ്യത.
 
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ നേരിയ വര്‍ധനയെ തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിയത്. നഗരത്തില്‍ 85 രൂപയ്ക്കു മുകളിലെത്തിയ പെട്രോള്‍ വിലയാണ് പടിപടിയായി കുറഞ്ഞ് 72ല്‍ എത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍