കുട്ടികൾക്കും വൃദ്ധർക്കും ആദ്യഘട്ടത്തിൽ കൊവിഡ് വാക്സിൻ നൽകിയേക്കില്ല

ഞായര്‍, 29 നവം‌ബര്‍ 2020 (10:50 IST)
മുംബൈ: സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ ലഭ്യമാക്കുന്ന കോവിഡ് വാസ്കിൻ ആദ്യഘത്തിൽ എല്ലാ പ്രായക്കാർക്കും എൻൽകില്ലെന്ന് റിപ്പോർട്ടുകൾ. പ്രായമായവർക്കും കുട്ടികൾക്കും വാക്സിൻ നൽകുന്നത് വൈകിയേക്കും എന്നാണ് റിപ്പോർട്ടുകൾ. 18 നും 65 നും ഇടയിൽ പ്രായമുള്ളവർക്കാണ് ആദ്യഘട്ടത്തിൽ വാസ്കിൻ നൽകുക. 18 വയസിന് താഴെയുള്ളവരിലും 65 വയസിന് മുകളിലുള്ളവരിലും വാക്സിൻ പരീക്ഷിച്ചിട്ടില്ല എന്നതാണ് കാരണം.
 
വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി രണ്ടാഴ്ചയ്ക്കുള്ളിൽ അപേക്ഷ നൽകും എന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പുനെവാല നേരത്തെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചിരുന്നു. 2021 ജൂലൈയോടെ 30 മുതൽ 40 കോടി ഡോസ് വാക്സിൻ ഇന്ത്യൻ വാങ്ങുമെന്നാണ് സൂചനയെന്നും അദ്ദേഹം പറഞ്ഞിരുന്നു, 40 മുതൽ 50 കോടി വരെ വാക്സിന് ഡോസ് ജൂലൈയോടെ സംഭരിയ്ക്കും എന്നും ഘട്ടംഘട്ടമായി രാജ്യത്തെ മുഴുവൻപേർക്കും വാക്സിൻ നൽകും എന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനും വ്യക്തമാക്കിയിരുന്നു

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍