അയൽവാസിയായ സുഹൃത്തിന്റെ വീട്ടിൽ യുവതി മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

ഞായര്‍, 29 നവം‌ബര്‍ 2020 (10:13 IST)
മുളന്തുരുത്തി: അയൽവാസിയായ സുഹൃത്തുന്റെ വിട്ടിൽ യുവതി മരിച്ച നിലയിൽ ആമ്പല്ലൂർ ആര്യച്ചിറപ്പാട്ട് 28 കാരിയായ സൂര്യ എന്ന യുവതിയെയാണ് സുഹൃത്ത് പുത്തൻമലയിൽ അശോകന്റെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുങ്ങിമരണമാണ് എന്നാണ് പ്രാഥമിക നിഗമനം. മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി.   
 
കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെത്തിയ സൂര്യ മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു എന്നും. വാതിൽ പൊളിച്ച് അകത്തു കടന്നതോടെ ഫാനിൽ തുങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നുമാണ് അശോക് മൊഴി നൽകിയിരിയ്ക്കുന്നത്. സൂര്യ മുറിയിൽ കയറി വാതിലടച്ചപ്പോൾ തന്നെ സൂര്യയുടെ വീട്ടിൽ വിവരമറിയിച്ചിരുന്നു എന്നും അശോക് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ വീട്ടിൽ എല്ലാവരും ഉണ്ടായിരുന്ന സമയത്ത് നടന്ന മരണത്തിൽ ദുരുഹതയുണ്ട് എന്ന് ബന്ധുക്കൾ ആരോപിയ്ക്കുന്നു. കട്ടിലിൽ കിടത്തിയ നിലയിലായിരുന്നു മൃതദേഹം എന്നും ദേഹത്തും മുറിയിലും വെള്ളം ഒഴിച്ചിന്നു എന്നും പെൺകുട്ടിയുടെ ബന്ധുവായ അംബുജാക്ഷൻ ആരോപിയ്ക്കുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍