ചിത്രത്തിന്റെ ട്രെയിലർ ഇന്നലെയാണ് റിലീസ് ചെയ്തത്. 2 മില്യൺ കാഴ്ചക്കാരുമായി ട്രെയിലർ യൂ ട്യൂബിൽ മുന്നിലുണ്ട്. രാജയുടെ രണ്ടാം വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും. ഇതിൽ വലുപ്പ ചെറുപ്പമില്ലാതെ, പ്രായ വ്യത്യാസമില്ലാതെ എല്ലാവരും ഉണ്ട്. നിരവധി കുട്ടി ആരാധകരാണ് രാജയ്ക്കായി കാത്തിരിക്കുന്നത്. പീറ്റർ ഹെയിൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ ഷെയർ ചെയ്ത കുട്ടി ആരാധികയുടെ ഫോട്ടോ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. മലപ്പുറത്തെ ഐമി നാഷ് എന്ന കുട്ടി ആരാധികയുടെ കിടിലൻ ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്.
2010 ല്‍ പുറത്തിറങ്ങിയ പോക്കിരി രാജയുടെ അതേ ഗെറ്റപ്പില്‍ തന്നെയാണ് താരം മധുര രാജയിലും പ്രത്യക്ഷപ്പെടുന്നത്. അന്നും ഇന്നും മമ്മൂക്കയുടെ ഗെറ്റപ്പിനും ലുക്കിനും അത്ര വലിയ മാറ്റമുണ്ടായിട്ടില്ല. താരം കുറച്ച് കൂടി ചെറുപ്പമായിരിക്കുകയാണ്. ആദ്യ ഭാഗത്തിലെ ഭൂരിഭാഗം താരങ്ങളും രണ്ടാം ഭാഗത്തിലും അണി നിരക്കുന്നുണ്ട്. മമ്മൂക്കയ്‌ക്കൊപ്പം സലിം കുമാര്‍, വിജയ രാഘവന്‍, നെടുമുടി വേണു, സിദ്ദിഖ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.