നീനുവിന് മനോരോഗം ഉണ്ടെന്നും മരുന്നുകൾ മുടക്കിയാൽ പ്രശ്നമാകുമെന്നുമുള്ള പ്രതിഭാഗത്തിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് കോടതി ആവശ്യപ്പെട്ട പ്രകാരമാണ് റിപ്പോർട്ടുകൾ ഹാജരാക്കിയത്. അതേസമയം, നീനുവിനെ മൂന്നുതവണ ചികിൽസക്കായി തന്റെ അടുക്കൽ കൊണ്ടുവന്നിരുന്നും എന്നാൽ നീനുവിന് ഒരു പ്രശ്നവും ഉണ്ടായതായി തോന്നിയില്ലെന്നും തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലെ ഡോ. വൃന്ദ ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു.