കീഴാറ്റൂർ ബൈപ്പാസ്; നടപടി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ശനി, 28 ജൂലൈ 2018 (12:13 IST)
കീഴാറ്റൂര്‍ പാടം നികത്തി ബൈപ്പാസ് നിർമ്മിക്കാനുള്ള നടപടി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇക്കാര്യം ബിജെപി നേതാക്കൾ വയൽക്കിളികളെ അറിയിച്ചു. അടുത്ത മാസം ആദ്യം തന്നെ വയൽക്കിളി നേതാക്കളുമായി ദേശീയപാതാ അധികൃതർ ചർച്ച നടത്തും.
 
ബൈപ്പാസ് നിർമ്മിക്കാനുള്ള അലൈന്‍മെന്റിന്റെ ത്രിഡി നോട്ടിഫിക്കേഷനും താല്‍ക്കാലികമായി മരവിപ്പിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
 
ജൂലായ് 13 നായിരുന്നു കീഴാറ്റൂരിലൂടെയുള്ള ദേശീയപാതാ അലൈന്‍മെന്റിന്റെ ത്രിഡി നോട്ടിഫിക്കേഷന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പുറത്തിറക്കിയത്. വയലുകളെയും തണ്ണീര്‍ത്തടങ്ങളെയും വെട്ടിമുറിക്കാതെ പാത ഒരു വശത്തേക്കു മാത്രമാക്കി രൂപരേഖയുണ്ടാക്കണമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വയലിന് നടുവിലെ തോട് എങ്ങനെയും സംരക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍