നല്ല നടൻമാർ ഒത്തിരിയുണ്ട്, പക്ഷേ മികച്ച നടൻ നിങ്ങൾ മാത്രമാണ് മമ്മൂക്ക: വൈറലായി കുറിപ്പ്

തിങ്കള്‍, 4 ഫെബ്രുവരി 2019 (13:32 IST)
മികച്ച പ്രേക്ഷകപ്രതികരണവുമായി മമ്മൂട്ടി -റാം കൂട്ടുകെട്ടിന്റെ പേരൻപ് ബോക്‌സോഫീസ് കീഴടക്കുകയാണ്. ചിത്രം കണ്ടവരെല്ലാം മികച്ച പ്രതികരണം തന്നെയാണ് നൽകുന്നത്. സംവിധായകൻ എം എ നിഷാദിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
 
അമുദവനെയും അയാളുടെ മകൾ പാപ്പായെയും കണ്ടിറങ്ങുമ്പോൾ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം തേടുകയായിരുന്നെന്നും പേരൻപ് ഒരു സിനിമയല്ല, അനുഭവമാണെന്നും അദ്ദേഹം പറയുന്നു.
 
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
 
പേരൻപ്...
 
അമുദൻ നമ്മുടെ കണ്ണ് നനയിപ്പിക്കുക മാത്രമല്ല, നമ്മുടെ കണ്ണ് തുറപ്പിക്കും...അമുദനോടൊപ്പം, നാം സഞ്ചരിക്കും.. കാരണം,മമ്മൂട്ടി എന്ന നടനോ, വ്യക്തിയോ അല്ല, അദ്ദേഹം അവതരിപ്പിച്ച അമുദൻ എന്ന കഥാപാത്രം...
സംവിധായകൻ സമൂഹത്തോട് ചോദിക്കുന്ന ചില ചോദ്യങ്ങൾ...
 
അതിന് ഉത്തരം നൽകുവാനുളള വാക്കുകൾ തേടുന്നു ഞാനുൾപ്പടെയുളളവർ...അവിടെയാണ് സംവിധായകന്റെ വിജയം..സിനിമയുടെയും... ഞാൻ എന്ന അഹങ്കാരിയായ പ്രേക്ഷകൻ, എന്റെ മകളെ നെഞ്ചോട് ചേർത്ത് വിതുമ്പലോടെ , അമുദനെയും, അയാളുടെ മകൾ പാപ്പായെയും കണ്ടിറങ്ങുമ്പോൾ... ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം തേടുകയായിരുന്നു.. 
 
പേരൻപ്, ഒരു സിനിമയല്ല, അനുഭവമാണ്... നല്ല നടൻമാർ ഒത്തിരിയുണ്ട്...പക്ഷെ മികച്ച നടൻ അത് നിങ്ങളാണ് മമ്മൂക്ക.. സൂക്ഷമാഭിനയത്തിന്റ്റെ പുതുമാനങ്ങൾ നിങ്ങൾ കാണിച്ചു തന്നു...പ്രേക്ഷകർ നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നതും അത് തന്നെ...

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍