ബോക്സോഫീസിൽ മഹാനടന്റെ തേരോട്ടം, മമ്മൂട്ടിയെ വെല്ലാൻ ഇനിയാര്?

തിങ്കള്‍, 4 ഫെബ്രുവരി 2019 (13:15 IST)
മഹാനടന്‍റെ ഏവരും ‘പേരന്‍‌പ്’ കാണുന്ന തിരക്കിലാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ഉജ്ജ്വലമായ പെര്‍ഫോമന്‍സ് സാധ്യമായ സിനിമ ബോക്സോഫീസിലും മിന്നിത്തിളങ്ങുന്നതാണ് കാണാനാകുന്നത്. തിയേറ്ററുകളുടെ എണ്ണം കൂട്ടിയും പ്രദര്‍ശന സമയം നീട്ടിയുമൊക്കെയാണ് പേരന്‍പിനെ വരവേറ്റത്.  
 
നിറഞ്ഞ സദസ്സുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ച് വരുന്നത്. 87% ആയിരുന്നു കൊച്ചി മൾട്ടിപ്ലക്സിൽ സിനിമയുടെ ഒക്യുപെന്‍സി റേറ്റ്. ഞായറാഴ്ച വൻ തിരക്കായിരുന്നു ചിത്രത്തിന്. പേരന്‍‌പിന്‍റെ ബജറ്റ് ഏഴുകോടി രൂപയാണ്. പി എല്‍ തേനപ്പനാണ് ചിത്രം നിര്‍മ്മിച്ചത്.  
  
റിലീസായി ആദ്യദിനം തന്നെ മുതല്‍മുടക്ക് തിരിച്ചുപിടിച്ച പേരന്‍‌പ് കേരളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിക്കഴിഞ്ഞു.  മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമയുടെ ഔദ്യോഗിക കലക്ഷന്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 
 
അസാമാന്യ അഭിനയമികവുമായാണ് മമ്മൂട്ടിയും സാധനയുമെത്തിയത്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായി മാറുമെന്ന തരത്തിലുള്ള വിലയിരുത്തല്‍ നേരത്തെ പുറത്തുവന്നിരുന്നു. സ്‌പെഷല്‍ സ്‌കൂള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് പാപ്പയായതെന്ന് സാധന വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ സിനിമയുമായാണ് സാധനയെത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍