കിട്ടിയത് ഏഴ് വോട്ട് മാത്രം, നൽകിയ പണവും സമ്മാനങ്ങളും തിരികെ നൽകണം എന്ന് ആവശ്യപ്പെട്ട് സ്ഥാനാർത്ഥിയുടെ പദയാത്ര

ബുധന്‍, 19 ഫെബ്രുവരി 2020 (14:57 IST)
നിസാമാബാദ്: തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ പ്രചരണ സമയത്ത് നൽകിയ പണവും സമ്മാനങ്ങളും തിരികെ നൽകണം എന്നാവശ്യപ്പെട്ട് സ്ഥാനാർത്ഥി. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം ഉണ്ടായത്. പാസം നരസിംലു എന്ന സ്ഥാനാർത്ഥിയാണ് നൽകിയ പണവും സമ്മാനവും വോട്ടർമാരിൽനിന്നും തിരികെ ആവശ്യപ്പെട്ടത് എന്ന് ഡെക്കാൻ ക്രോണിക്കൻ റിപ്പോർട്ട് ചെയ്യുന്നു.
 
ഇന്ദ്രാവതി പ്രൈമറി അഗ്രിക്കൾച്ചർ കോ ഓപ്പറേറ്റിവ് സൊസൈറ്റിയിലേയ്ക്ക് നടന്ന സഹകരണ തിരഞ്ഞെടുപ്പിലാണ് ഇദ്ദേഹം ദയനീയമയി പരാജയപ്പെട്ടത്. പ്രചരണ സമയത്ത് സ്ത്രീ വോട്ടാർമാർക്ക് സാരികളും, ഓരോ വോട്ടർക്കും 3000 രൂപ പണവും മദ്യവും മറ്റു സമ്മാനങ്ങളും ഇദ്ദേഹം നൽകിയിരുന്നു. എന്നാൽ പരാജയപ്പെട്ടതോടെ ഈ സമ്മാനങ്ങളും പണവും തിരികെ നൽകണം എന്ന് ആവശ്യപ്പെട്ട് സ്ഥാനാർത്ഥി ഗ്രാമത്തിൽ പദയാത്ര നടത്തുകയായിരുന്നു.
 
വങ്ങിയ പണത്തിൽനിന്നും കറച്ച് ചിലർ തിരികെ നൽകി. ചിലർ അതിനും തയ്യാറായില്ല. വോട്ടർമാരെ വികാരം മനിയ്ക്കുന്നു എന്നായിരുന്നു പരാജയത്തിന് ശേഷം നരസിംലുവിന്റെ പ്രതികരണം. 1981 മുതൽ പ്രൈമറി അഗ്രിക്കൾച്ചർ കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചുവരികായായിരുന്നു നരസിംലു. എന്നാൽ ജനങ്ങൾ ഇക്കുറി പരാജയപ്പെടുത്തുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍