മരുമകൾക്ക് നിത അംബാനിയുടെ വിവാഹ സമ്മാനം 300 കോടി വിലമതിക്കുന്ന വജ്ര നെക്‌ലേസ്

ബുധന്‍, 27 മാര്‍ച്ച് 2019 (15:06 IST)
ഇന്ത്യയിൽ ഇതിലും വലിയ ഒരു ആഡംബര വിവാഹം ഇനി ഉണ്ടായേക്കില്ല. അങ്ങനെ വിഷേശിപ്പിക്കാം മുകേഷ് അംബനിയുടെ മകൻ ആകാശ് അംബാനിയും ശ്ലോകാ മേഹ്‌തയും തമ്മിലുള്ള വിവാഹം. മൂന്ന് ദിവസം, ആഡംബരം കൊണ്ടും താര സാനിധ്യം വിവാഹം വാർത്തകളിൽ ഏറെ ഇടം നേടിയിരുന്നു. എന്നാൽ വിവാഹ ചടങ്ങുകൾ എല്ലാം പൂർത്തിയായിട്ടും ആകാശ് ശ്ശോക വിവാഹം വീണ്ടും ചർച്ചയാവുകയാണ്.
 
ആകാശിന്റെ അമ്മ നിദ അംബാനി മരുമകൾക്ക് നൽകിയ വിവാഹ സമ്മനം കണ്ട് ഞെട്ടിയിരിക്കുയാണ് രാജ്യം. അമുല്യ രത്നങ്ങൾ കൊണ്ട് പ്രത്യേകം പണിയിച്ച നെക്ലേസാ‍ണ് നിദ ശ്ലോകക്കായി നൽകിയത്. 300 കോടിയാണ് ഈ നെക്ലേസിന്റെ വില. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ആഭരണമാണ് ഇത് എന്നാണ് റിപ്പോർട്ടുകൾ.
 
പാരമ്പര്യമായി കൈമാറ്റം ചെയ്തുവരുന്ന സ്വർണ നെൿലേസ് കുടുംബത്തിലെ മൂത്ത മരുമകൾക്ക് നൽകുക എന്നതാണത്രേ അംബാനി കുടുംബത്തിലെ രീതി. എന്നാൽ തന്റെ മരുമകൾക്ക് അതിലും മികച്ച ഒരു സമ്മാനം നൽകാൻ നിദ അംബാനി ആഗ്രഹിച്ചിരുന്നു. ലോക പ്രശസ്ത ആഭരണ നിർമ്മാതാക്കളായ മൌവാഡിനെയാണ് നിദ ഇതിനായി ചുമതലപ്പെടുത്തിയത്. 
 
ആഡംബര ബംഗ്ലാവാന് സഹോദരി ഇഷ അംബാനി ദമ്പതികൾക്ക് സമ്മാനമായി നൽകിയത്. ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം സാമൂഹ്യ മധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിട്ടുണ്ട്. മുംബൈയിലെ ബാന്ദ്രയിലെ ജിയോ വേൾഡ് കൺ‌വെൻഷൻ സെന്ററിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍