വാട്ട്‌സ്‌ആപ്പിനേക്കാൾ പ്രിയം; രാജ്യത്ത് ഏറ്റവുമധികം ടിക്ടോക് വീഡിയോകൾ കണ്ടതും, പോസ്റ്റ് ചെയ്തതും മലയാളികൾ !

വെള്ളി, 4 ജനുവരി 2019 (18:43 IST)
സാമൂഹ്യ മാധ്യമങ്ങളുടെ ഇടയിലേക്ക് ഷോർട്ട് വീഡിയോ മേക്കിംഗ് ആപ്പായ ടിക്ടോക്ക് കടന്നുവന്നിട്ട് അധികകാലം ആയിട്ടില്ല എന്നാൽ ഇക്കാലയളവിനുള്ളിൽ തന്നെ ഇത് ലോകത്താകെ തരംഗമായി മാറി. ഇപ്പോഴിതാ ടിക്ടോക്ക് ഉപയോകത്തിൽ രാജ്യത്ത് ഒന്നാമത് മലയാളികൾ എന്ന റിപ്പോർട്ട് വന്നിരിക്കുകയാണ്.
 
ടിക്ടോക്കിന്റെ 2018ലെ വാർഷിക അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ടിക്ടോക്കിലെ കഴ്ചക്കാരിലും വീഡിയോകൾ പോസ്റ്റ് ചെയ്യുന്നകാര്യത്തിലും മലയാളികൾ ഒരുപോലെ മുന്നിൽ നിൽക്കുന്നു. വാട്ട്സ്‌ആപ്പ് ഫെയിസ്ബുക്ക് തുടങ്ങി മറ്റു സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാകുന്ന വീഡിയോകളിൽ അധികവും ഇപ്പോൾ ടിക്ടോക്ക് വീഡിയോകളാണ്.
 
രാത്രി പതിനൊന്ന് മണിമുതൽ ഒരുമണിവരെയുള്ള സമയത്താണ് ഇന്ത്യക്കാർ വീഡിയോകൾ കാണുന്നതും പോസ്റ്റ് ചെയ്യുന്നതും എന്നും ടിക്ടോക്ക് 2018ലെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓരോ മാസവും ടിക്ടോക്കിലേക്ക് പുതുതായി എത്തുന്നവരുടെ എണ്ണം 50 കോടിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അടുത്തുകലത്തായി ടിക്ടോക്ക് വീഡിയോകൾ വിവാദങ്ങൾക്കും കാരണമായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍