ഇങ്ങനെ പത്ത് വരെയുള്ള സംഖ്യകൊണ്ട് പാടിയിട്ട് പുഴയെ തൊട്ടു വന്ദിച്ച ശേഷമാണ് സ്ത്രീകള്‍ കുളിക്കാനിറങ്ങുന്നത്.
പാതിരാപ്പൂ പാട്ട്
തിരുവാതിരത്തലേന്ന് ദശപുഷ്പങ്ങള്‍ എല്ലാം ചേര്‍ത്ത് കെട്ടി, പാലുള്ള ഏതെങ്കിലും വൃക്ഷത്തിന് ചുവട്ടില്‍ നിക്ഷേപിക്കുന്നു. തിരുവാതിര പുലരുമ്പോള്‍, കൂട്ടത്തില്‍ പുതുതായി വിവാഹം കഴിഞ്ഞ യുവതിയെക്കൊണ്ട്, ഈ ദശപുഷ്പം എടുപ്പിക്കുന്നു. ഈ സമയത്ത് സംഘം ചേര്‍ന്ന് പാടുന്ന പാട്ടാണ് പാതിരാപ്പൂപാട്ട്.