തിരുമല തിരുപ്പതി ബ്രഹ്മോത്സവത്തില്‍ അദ്യത്തെ അഞ്ച് നാളുകളില്‍ അഞ്ച് ലക്ഷത്തിലേറെ തീര്‍ത്ഥാടകര്‍ പങ്കെടുത്തതായി ദേവസ്ഥാനത്തിന്റെ കല്യാണകട്ട ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസര്‍ വെങ്കിടയ്യ അറിയിച്ചു. ഇവരില്‍ ഒരുലക്ഷത്തോളം പേര് തല മുണ്ഡനം വഴിപാട് നടത്തുകയും ചെയ്തു.
ഇക്കുറി ദേവസ്ഥാനം ബോര്‍ഡിന്റെ തീരുമാനം അനുസരിച്ച് കല്യാണകട്ട തീര്‍ത്ഥാടകര്‍ക്ക് തലയില്‍ പുരട്ടാനായി സൌജന്യമായി ചന്ദനത്തിന്റെ കട്ട നല്‍കുന്നുണ്ട്. തലയ്ക്ക് കുളിര്‍മ പകരുന്ന ചന്ദനം ക്ഷൌര കര്‍മ്മത്തിനു ശേഷം ഭക്തര്‍ തലയില്‍ പുരട്ടാറുണ്ട്. ഇതിനായി 20 ലക്ഷം രൂപ വിലയ്ക്കുള്ള ചന്ദന കട്ടകള്‍ക്കാണ് ടെന്‍ഡര്‍ നല്‍കിയിട്ടുള്ളതെന്ന് വെങ്കിടയ്യ അറിയിച്ചു.
സാധാരണ ഗതിയില്‍ ഒരു വര്‍ഷത്തില്‍ പത്ത് ലക്ഷം തീര്‍ത്ഥാടകരാണ് തിരുപ്പതിയില്‍ തല മുണ്ഡനം ചെയ്യാറുള്ളത്.