പതുക്കെയാണ് പൂര്‍ണമായും ബധിരരാകുക എന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ ആരും ഇതിന് വേണ്ടത്ര പ്രാധാന്യം നല്‍കാറില്ലെന്നത് പ്രശ്നങ്ങള്‍ വഷളാക്കുകയാണെന്ന് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രഫസര്‍ ഹാര്‍വെ ധില്ലണ്‍ പറഞ്ഞു. കേള്‍വികുറവ് ആരംഭിക്കാന്‍ തന്നെ ചിലപ്പോള്‍ ആഴ്ചകളെടുക്കും. ചില സന്ദര്‍ഭങ്ങളില്‍ ചെറിയ തോതിലുള്ള കേള്‍വി കുറവ് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം സ്വയം പരിഹരിക്കപ്പെടുപ്പോള്‍ മറ്റ് അവസരങ്ങളില്‍ ഇത് സ്ഥിരമായ ബധിരതക്കും കാരണമായിട്ടുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.