ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടോ ? ഇതാ ഒരു സന്തോഷവാര്‍ത്ത !

ചൊവ്വ, 12 ഡിസം‌ബര്‍ 2017 (16:22 IST)
ആഴ്ചയില്‍ ഒന്നിലേറെ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരാണോ നിങ്ങള്‍ ? എങ്കില്‍ നിങ്ങളെ കാത്ത് ഇതാ ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുന്നു... പുരുഷന്മാര്‍ ആഴ്ചയില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.
 
ആഴ്ചയില്‍ ഒന്നിലധികം തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ രക്തത്തിലെ അപകടകാരികളായ കെമിക്കല്‍സിന്റെ അളവ് കുറയ്ക്കാന്‍ കഴിയുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. മാത്രമല്ല, ശരീരത്തിലെ രക്തയോട്ടും ശരിയായ നിലയിലാക്കാനും അതിലൂടെ രക്തക്കുഴലുകളെ ശക്തമാക്കാനും സാധിക്കുമെന്നും പഠനത്തില്‍ പറയുന്നു.
 
ഗുരുതരമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമായേക്കുന്ന കെമിക്കല്‍ ഹോമോസിസ്റ്റെയിന്‍ രക്തത്തില്‍ അടിയുന്നത് ഇല്ലാതാക്കാനും ആഴ്ചയില്‍ ഒന്നിലധികം തവണയുള്ള ലൈംഗിക ബന്ധത്തിലൂടെ സാധിക്കും. അതേസമയം, സ്ത്രീകളുടെ ഹൃദയ സുരക്ഷയ്ക്ക് ഇത് സഹായിക്കുകയില്ലെന്നും പഠനത്തില്‍ വെളിപ്പെടുത്തുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍