മധുര മിക്സര്‍

FILEWD
ഈ പേര് കേട്ടാല്‍ തന്നെ മധുര പ്രിയരുടെ വായില്‍ കപ്പലോടിക്കാ‍മെന്നാവും. ഇത് മിക്സര്‍. വെറും മിക്സറല്ല സ്വീറ്റ് മിക്സര്‍. ഇതാ മധുരമുള്ള ഒരു കൊറിക്കലിന് തയ്യാറായിക്കൊള്ളൂ.

ചേര്‍ക്കേണ്ട സാധനങ്ങള്‍

അവല്‍ - 1 കിലോ
കപ്പലണ്ടി - 250 ഗ്രാം
കടലപ്പരിപ്പ് - 250 ഗ്രാം
മുന്തിരി - 100 ഗ്രാം
ഉരുളക്കിഴങ്ങ് ചെറുകഷണങ്ങള്‍ ആക്കിയത് - 200 ഗ്രാം
പഞ്ചസാര - 300 ഗ്രാം
തേങ്ങ ചെറുതായി അരിഞ്ഞത് - ഒരെണ്ണം
ഉപ്പ് - രുചിക്ക്

ഉണ്ടാക്കേണ്ട വിധം

അവല്‍, ഉരുളക്കിഴങ്ങ് എന്നിവ ആദ്യം എണ്ണയില്‍ വറുത്ത് കോരുക. പിന്നീട്, കപ്പലണ്ടി, കടല, മുന്തിരി, തേങ്ങ എന്നിവയും വറുക്കുക. ചൂടോടെ തന്നെ പഞ്ചസാരയും ഉപ്പും ചേര്‍ക്കുക. ഇപ്പോള്‍ രുചിയേറിയ സ്വീറ്റ് മിക്സര്‍ തയ്യാര്‍!

വെബ്ദുനിയ വായിക്കുക