ബനാന സ്വീറ്റ്‌സ്‌

തിങ്കള്‍, 28 ഫെബ്രുവരി 2011 (15:49 IST)
ഏത്തപ്പഴം രുചിയിലും ആരോഗ്യത്തിലും മുന്നിലാ‍ണ്. ഇതാ ബനാന സ്വീറ്റ്സ്, വിശ്വാസത്തോടെ പ്രിയപ്പെട്ടവര്‍ക്കു വിളമ്പാം...

ചേര്‍ക്കേണ്ട ഇനങ്ങള്‍

ഏത്തപ്പഴം പഴുത്തത്‌ - 500 ഗ്രാം
പഞ്ചസാര - 600 ഗ്രാം
വെണ്ണ - 250 ഗ്രാം
എസ്സന്‍സ്‌, കളര്‍ - ആവശ്യത്തിന്‌

പാകം ചെയ്യേണ്ട വിധം

ഏത്തപ്പഴം അകത്തെ നാരും കുരുവും കളഞ്ഞ് കാമ്പ് മാത്രമായി എടുക്കുക. കാമ്പും പഞ്ചസാരയും നല്ലവണ്ണം കൂട്ടികലര്‍ത്തുക. എന്നിട്ട്‌ ഇത്‌ അടുപ്പത്ത്‌ വച്ച്‌ നന്നായി ഇളക്കുക. വെണ്ണ ചേര്‍ത്ത് ചൂടാക്കുക. ചൂടായി വരുമ്പോള്‍ പാകത്തിന്‌ കളര്‍ ചേര്‍ക്കുക. കട്ടിയായതിനു ശേഷം അടുപ്പില്‍ നിന്നെടുത്ത്‌ തണുപ്പിച്ച്‌ ചെറു കഷണങ്ങളാക്കി മുറിച്ചുപയോഗിക്കാം.

വെബ്ദുനിയ വായിക്കുക