മധുരപലഹാരങ്ങള്‍ വീട്ടിലുണ്ടാക്കാന്‍ പലപ്പോഴും മടിയാണ്. ബേക്കറിയില്‍ നിന്ന് വാങ്ങുന്നതാണ് എളുപ്പം. വൈവിദ്ധ്യവും ആവശ്യം പോലെ. ഇനി ആ പരാതി വേണ്ടാ. ഇതാ ഈ ചക്ക ഹല്‍വ ഒന്നു പരീക്ഷീക്കൂ. നിങ്ങള്‍ക്കു തൃപ്തിയാവും എന്നുറപ്പ്.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
ചക്ക 3/4 കിലോ പഞ്ചസാര 1 കപ്പ് നെയ്യ് 1/2 കപ്പ് അണ്ടിപ്പരിപ്പ് 15 എണ്ണം ഏലയ്ക്കാപ്പൊടി 1 ടീസ്പൂണ്‍ വെള്ളം 1 കപ്പ്
പാകം ചെയ്യേണ്ട വിധം:
അണ്ടിപ്പരിപ്പ് ചെറുകഷ്ണങ്ങളായി നുറുക്കി ഇത്തിരി നെയ്യില്‍ വറുത്തെടുക്കുക. ചക്ക നനുനനെ അരിഞ്ഞെടുക്കുക. അത് നെയ്യില്‍ വഴറ്റിയെടുക്കുക. ഒരു പാത്രത്തിലെ വെള്ളത്തില്‍ വഴറ്റിയ ചക്ക, പഞ്ചസാര എന്നിവയിട്ട് വേവിയ്ക്കണം. വെന്തു കഴിഞ്ഞാല്‍ അണ്ടിപ്പരിപ്പും ഏലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കുക. പിന്നീട് നെയ്യ് പുരട്ടിയ പാത്രത്തിലൊഴിച്ച് ചൂടാറുമ്പോള്‍ ഉപയോഗിക്കാം.