കേക്കുകള്‍ പലതും ഉണ്ടാക്കി നോക്കിയിട്ടുണ്ട് എങ്കിലും കാരറ്റ് കേക്ക് എല്ലാവരും പരീക്ഷിച്ചു നോക്കാനിടയില്ല. വളരെയധികം പരിശ്രമമൊനുമില്ലാതെ വൈകുന്നേരത്തെ കാപ്പിക്ക് കാരറ്റ് കേക്ക് ഉണ്ടാക്കാന്‍ തയ്യാറാണോ? എങ്കില്‍ തുടങ്ങിക്കൊള്ളൂ,
ചേര്‍ക്കേണ്ടവ
കാരറ്റ്-500 ഗ്രാം പഞ്ചസാര- 2 കപ്പ് മൈദ- 250 ഗ്രാം മുട്ട-4 എണ്ണം എണ്ണ-100 സോഡാപ്പൊടി-2 സ്പൂണ്‍
ഉണ്ടാക്കേണ്ടവിധം
കാരറ്റ് കനംകുറച്ച് ചീകിയെടുക്കുക. പഞ്ചസാര പൊടിച്ച് എണ്ണയുമായി ചേര്‍ത്ത ശേഷം മുട്ടയുടെ ഉണ്ണിയുമായി അടിച്ച് യോജിപ്പിക്കണം. ഇതിലേക്ക് മൈദയും സോഡാപ്പൊടിയും കൂട്ടിക്കലര്‍ത്തണം. ഇപ്പോഴുള്ള മിശ്രിതത്തിലേക്ക് മുട്ടയുടെ വെള്ള അടിച്ചുപതപ്പിച്ച് ചേര്‍ത്ത ശേഷം ഒരു മണിക്കൂര്‍ വച്ചേക്കുക. പിന്നീട് ബേക്ക് ചെയ്ത് ഉപയോഗിക്കാം.