ഏത്തയ്ക്കാ പച്ചടി

വ്യാഴം, 25 ഏപ്രില്‍ 2013 (18:10 IST)
ഏത്തയ്ക്കാ പച്ചടി കഴിച്ചിട്ടുണ്ടോ..ഇല്ലെങ്കില്‍ ഇതാ പരീക്ഷിച്ചു നോക്കൂ. പഴമയിലും ചില പുതുമകള്‍ ആസ്വദിക്കൂ.

ചേര്‍ക്കേണ്ട ഇനങ്ങള്‍

തൈര് - 2 കപ്പ്
പഞ്ചസാര - 1 നുള്ള്
ഉപ്പ് - പാകത്തിന്
നേന്ത്രക്കായ അരിഞ്ഞത് - 1/2 കപ്പ്
വെള്ളരിക്ക അരിഞ്ഞത് - 1/4 കപ്പ്
കാരറ്റ് ചീകിയത് - 2 ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത് - 2 ടേബിള്‍ സ്പൂണ്‍
പച്ചമുളക് - 1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍

പാകം ചെയ്യേണ്ട വിധം

തൈരില്‍ ഉപ്പും പഞ്ചസാരയും ഇട്ട് വെള്ളം ചേര്‍ക്കാതെ ഉടയ്ക്കുക. ബാക്കി ചേരുവകള്‍ തൈരില്‍ ചേര്‍ത്ത് ചെറുതായി ഇളക്കി ഉപയോഗിക്കുക.

വെബ്ദുനിയ വായിക്കുക