പാത്തുമ്മായുടെ ആടില്‍നിന്ന്

WDWD
പെട്ടിപ്പുറത്ത് ബാല്യകാല സഖി, ശബ്ദങ്ങള്‍ എന്നീ രണ്ടു പുസ്തകങ്ങളുടെ പുതിയ പതിപ്പിന്‍െറ ഓരോ കോപ്പി ഇരിപ്പുണ്ടായിരുന്നു. അതില്‍ ബാല്യകാലസഖിയാണ് ഇപ്പോള്‍ ഇതു സാപ്പിടുന്നത്. മുന്‍കാലു കൊണ്ട് ചവിട്ടിയിട്ട് രണ്ടും മൂന്നും പേജുകളായി നക്കിനക്കി വായിലാക്കി സ്റ്റെലായി ചവച്ചുതിന്നുകയാണ്.

തിന്നട്ടെ ! നല്ല ആടുതന്നെ..... "ശബ്ദങ്ങള്‍' ഇരിപ്പുണ്ടല്ലോ. ഘോരഘോരമായ വിമര്‍ശന പീരങ്കി ഉണ്ടകള്‍ ഏറ്റ ചെറുപുസ്തമാണ്. എങ്കിലും സംഗതി ഭീകരം. ആ പുസ്തകം തിന്നാന്‍ ഈ ആട് ധൈര്യപ്പെടുമോ ?

യാതൊരു സങ്കോചവുമില്ല "ബാല്യകാലസഖി' അകത്തായി. ഉടനെ "ശബ്ദങ്ങള്‍' തുടങ്ങി. രണ്ടുമിനിട്ടു കൊണ്ട് അതു മുഴുവന്‍ സാപ്പിട്ടു . എന്നിട്ട് ആട് എന്‍െറ പുതപ്പുതിന്നാന്‍ തുടങ്ങി. ഉടനെ ഞാന്‍ ചാടിയിറങ്ങി; ഓടിച്ചെന്നു !

"ഹേ അജസുന്ദരീ ! ഭവതി ആ പുതപ്പു തിന്നരുത്. അതിന് നൂറു രൂപാ വിലയുണ്ട്. അതിന്‍െറ കോപ്പി എന്‍െറ പക്കല്‍ വേറെയില്ല. എന്‍െറ പുസ്തകങ്ങള്‍ ഇനി വേറെയുമുണ്ട്. ഭവതിക്കതെല്ലാം വരുത്തി സൗജന്യമായി തരാം !'

.....................................................................................................................................
......................................................................................................................................


"ഇയ്ക്കായ്ക്കാ, ഇങ്ങോട്ടു വരൂ !'

എന്തോ അത്യാവശ്യകാര്യം ആയിരിക്കണം. ഞാന്‍ എണീറ്റുചെന്ന് അവന്‍െറ അടുത്തു പായില്‍ ഇരുന്നു. അവന്‍ ഏറ്റവും അവജ്ഞയോടെ എന്നെ ഒന്നു നോക്കി. എന്നിട്ട് ഒരു വാക്യം വായിച്ചു. സ്റ്റൈലന്‍ വാക്യമാണ്. പക്ഷേ അവന്‍ ചോദിച്ചു.

"ഇതിലെ ആഖ്യാദം എവിടെ ?'

അവന്‍ ഒരു കൊച്ചുവിദ്യാര്‍ത്ഥിയോടെന്നവണ്ണം എന്നോടു കുറെ സംസാരിച്ചു. അതില്‍ ആഖ്യാ, ആഖ്യാദം, അന്വയം, ലൊട്ട് ലൊടുക്ക് മുതലായ വ്യാകരണ സംബന്ധിയായ ചപ്ളാച്ചി ചര്‍ച്ചകളാണ്. ലൊട്ട്, ലൊടുക്ക് എന്നൊന്നും അവന്‍ പറഞ്ഞില്ല. അരമണിക്കൂര്‍ നേരത്തെ വര്‍ത്തമാനത്തില്‍ അവന്‍ എന്നെ ഒരു അജ്ഞനാക്കി വെച്ചു. എന്നിട്ടു പറഞ്ഞു.

"ഇയ്ക്കാ വ്യാകരണം പഠിക്കണം !'

വെബ്ദുനിയ വായിക്കുക