കുഞ്ഞുപാത്തുമ്മയ്ക്ക് ഒന്നും മനസ്സിലായില്ല. അവള്‍ വിചാരിച്ചു : വല്ല പിള്ളേരും കുഴിയാനയെപ്പിടിച്ച് ഉമ്മയുടെ ചെവിയിലിട്ടായിരിക്കുമെന്ന്. അവള്‍ ഉമ്മായുടെ അരികത്തിരുന്നിട്ടു ചോദിച്ചു.
"എന്താണുമ്മ ? ഉമ്മാ ഒന്നും പറഞ്ഞില്ല. എന്തു പറയാനാണ് ? പുരാതന ചരിത്രങ്ങള്‍ ഒക്കെ കത്തിക്കരിഞ്ഞു പൊടിഞ്ഞു ധൂളിയായിരിക്കുന്നു ! ഇനി എന്തിനുവേണ്ടി ജീവിക്കണം ?
കുഞ്ഞുപാത്തുമ്മ വീണ്ടും ചോദിച്ചു. ഉമ്മാ ഒടുവില്‍ കണ്ണീരോടെ ഗദ്ഗദത്തോടെ പറഞ്ഞു. "നിന്‍റുപ്പുപ്പാട ..... ബല്യ കൊന്പനാന .... കുയ്യാനേര്‍ന്നന്ന് ! കുയ്യാന !'