ബൈക്ക് പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത. പെട്രോളോ ഡീസലോ ആവശ്യമില്ലാത്ത ബൈക്കുകള്‍ ഇതാ നിരത്തുകളിലേക്കെത്തുന്നു. പൂർണമായും എഥനോൾ ഇന്ധനമാക്കുന്ന ബൈക്കുകൾ ഉടന്‍ തന്നെ വിപണിയിലെത്തുമെന്നാണ് കേന്ദ്ര മന്ത്രി നിതിൻ ഗഢ്കരി അറിയിച്ചത്.
പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് ഈ പുതിയ പദ്ധതിയന്നും ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന വാഹനങ്ങളുടെ വിലയ്ക്കു തന്നെ 100% എഥനോളിൽ ഓടുന്ന ബൈക്കുകൾ വിൽപ്പനയ്ക്കെത്തിക്കുകയെന്നും ഗഢ്കരി വ്യക്തമാക്കി.
അധികവിലയൊന്നും ഈടാക്കാതെയാണ് മലിനീകരണ വിമുക്തമായ എഥനോൾ ഇന്ധനമാക്കുന്ന ബൈക്ക് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഒപ്പം കൃഷി ലാഭകരമാക്കാൻ ട്രാക്ടറുകളിൽ ബയോ സി എൻ ജി ഇന്ധനമാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടെന്നും ഗഡ്ഗരി കൂട്ടിച്ചേര്‍ത്തു.