രണ്ട് ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ടഫോണുകളുമായി ചൈനീസ് കമ്പനിയായ ഷോവോമി. ഷവോമി മീ 6, ഷവോമി മീ 6 പ്ലസ് എന്നീ ഫോണുകളാണ് വിപണിയിലേക്കെത്തുന്നതെന്ന് ഗിസ്‌ചൈന റിപ്പോര്‍ട്ട് ചെയ്യുന്നു. ആറ് വേരിയെന്റുകളിലാണ് ഈ ഫോണ്‍ എത്തുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 6ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ വകഭേദങ്ങളിലാണ് ഷവോമി മീ 6 എത്തുന്നത്. യഥാക്രമം 19000 രൂപ, 21000 രൂപ, 25,600 രൂപ എന്നിങ്ങനെയാണ് ഈ ഫോണുകളുടെ വില.
അതേസമയം, ഷവോമി മീ 6 പ്ലസ്സിനാവട്ടെ 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 8ജിബി റാം, 256ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നീ വകഭേദങ്ങളാണുള്ളാത്. 24700 രൂപ, 28500 രൂപ, 33200 രൂപ എന്നിങ്ങനെയാണ് ഈ ഫോണുകളുടെ വില.