ഇന്ത്യ മികച്ച വളര്‍ച്ച നേടുമെന്ന് ലോകബാങ്ക്. ലോക ബാങ്കിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ആഗോള മാന്ദ്യത്തിന്റെ സൂചനകള്‍ക്കിടയിലും ഇന്ത്യ വളര്‍ച്ച നേടുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്ക് 7.5 ശതമാനമാണെന്നും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇത് എട്ട് ശതമാനമാകുമെന്നും ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കയറ്റുമതി-ഇറക്കമതി നിലവാരത്തിലെ അനുപാത വ്യതിയാനവും ദ്രുതഗതിയില്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളും ആയിരിക്കും രാജ്യത്തിന്റെ വളര്‍ച്ചാനിരക്കിനെ സ്വാധീനിക്കുക.
ചൈനയുടെ വളര്‍ച്ച കുറഞ്ഞ സാഹചര്യത്തിലും ഇന്ത്യ മുന്നോട്ട് തന്നെയാണ്. വ്യവസായ വളര്‍ച്ചയില്‍ കുതിപ്പ് നടത്തുന്ന രാജ്യങ്ങളുടെ മുന്‍പന്തിയിലെത്താന്‍ ഇത് ഇന്ത്യയെ സഹായിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.