കേരളത്തില്‍ വൈഫൈ വിപ്ളവത്തിനു ബിഎസ്എന്‍എല്‍ പദ്ധതി

ബുധന്‍, 29 ഏപ്രില്‍ 2015 (09:50 IST)
കേരളത്തിനെ വൈഫൈ ഇന്റര്‍നെറ്റ് സൌകര്യത്തിന്റെ അനന്ത സാധ്യതകളിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ വിപ്ലവകരമായ പദ്ധതിയുമായി പൊതുമേഖലാ മൊബൈല്‍ സേവന ദാതാവായ ബി എസ് എന്‍ എല്‍ രംഗത്ത്. ബസ് സ്റ്റാന്‍ഡുകളും റയില്‍വേ സ്റ്റേഷനുകളും പാര്‍ക്കുകളും മാളുകളും ഉള്‍പ്പെടെ സംസ്ഥാനത്തെ തിരക്കേറിയ 1113 പൊതുസ്ഥലങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ വൈഫൈ സൌകര്യം ലഭ്യമാക്കി തടസമില്ലാത്ത വേഗമേറിയ ഇന്റര്‍നെറ്റ് സേവനം നല്‍കാനാണ് ബി എസ് എന്‍ എല്‍ നീക്കം.

സംഭവം പ്രാവര്‍ത്തികമാകുന്നതോടെ കേരളത്തില്‍ മൊബൈല്‍ സേവനദാതാക്കാള്‍ നല്‍കുന്ന സേവനത്തിനേക്കാള്‍ ചെലവ് കുറഞ്ഞ ഇന്റര്‍നെറ്റ് സൌകര്യം നല്‍കാന്‍ ബി എസ് എന്‍ എല്ലിനാകും. സംസ്ഥാനത്താകമാനം  നാഷനല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് പദ്ധതി 98% പൂര്‍ത്തിയായതിനാല്‍ ഈ നീക്കാം ബി എസ് എന്‍ എല്ലിന് എളുപ്പമാകും. കൂടാതെ ഉപയോക്താക്കള്‍ വ്യാപകമായി ബി എസ് എന്‍ എല്‍ സേവനങ്ങള്‍ ഉപേക്ഷിക്കുന്ന അവസ്ഥകള്‍ക്ക് അവസാനമാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

ടെലിഫോണ്‍ എക്സ്ചേഞ്ചുകളില്‍ നെക്സ്റ്റ് ജനറേഷന്‍ നെറ്റ്വര്‍ക്ക് സ്വിച്ചസ് സ്ഥാപിക്കുന്ന നടപടികളും തുടങ്ങി. ഇതു പൂര്‍ത്തിയാകുന്നതോടെ വിഡിയോ കോളിങ് സൌകര്യം, പ്രീ പെയ്ഡ് ലാന്‍ഡ് ഫോണ്‍, മള്‍ട്ടി മീഡിയ വിഡിയോ കോണ്‍ഫറന്‍സ് സൌകര്യം എന്നിവ ലഭ്യമാകും. സാമ്പത്തികപ്രതിസന്ധിമൂലം 4 ജി സംവിധാനത്തിലേക്കു ബിഎസ്എന്‍എല്‍ ഉടന്‍ കടക്കില്ല എന്നാണ് വിവരം. അതേസമയം രാത്രി ഒന്‍പതു മുതല്‍ രാവിലെ ഏഴു വരെ ഏതു നെറ്റ്വര്‍ക്കിലേക്കും ലാന്‍ഡ് ഫോണില്‍ നിന്നു സൌജന്യമായി വിളിക്കാവുന്ന പദ്ധതി ഒന്നിനു നിലവില്‍ വരും.

വെബ്ദുനിയ വായിക്കുക