രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുകയാണ്. എല്‍ ഇ ഡി ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ മിഷന്‍ എല്‍ ഇ ഡി കൊണ്ടുവരും. എല്‍ ഇ ഡി ബള്‍ബ് ഉപയോഗത്തിലൂടെ പ്രതിവര്‍ഷം 18341 കോടി രൂപ നേട്ടം. കൌശല്‍ വികാസ് യോജന വഴി ഒരുകോടി യുവാക്കള്‍ക്ക് പരിശീലനം. തൊഴില്‍ നിയമങ്ങള്‍ ഏകോപിപ്പിച്ച് നാല് കോഡുകളാക്കും.
2024നകം എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും. ജലസ്രോതസുകളുടെ പരിപാലനത്തിനും വിതരണത്തിനും ജല്‍ജീവന്‍ പദ്ധതി. രാജ്യത്തിനൊന്നാകെ ഒറ്റ വൈദ്യുതി ഗ്രിഡ് വരും. ഗ്യാസ് ഗ്രിഡ്, ജല ഗ്രിഡ് എന്നിവയും നടപ്പാക്കും.