ബജറ്റ് 2019: എല്ലാ പഞ്ചായത്തുകളിലും ഇന്‍റര്‍നെറ്റ്; ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത മിഷന്‍ വിപുലീകരിക്കും

വെള്ളി, 5 ജൂലൈ 2019 (12:06 IST)
രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുകയാണ്. എല്ലാ പഞ്ചായത്തുകളിലും ഇന്‍റര്‍നെറ്റ് കൊണ്ടുവരുമെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് കൊണ്ട് അറിയിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇന്‍റര്‍നെറ്റ് ഉറപ്പാക്കും. ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരത മിഷന്‍ വിപുലീകരിക്കും.
 
2024നകം എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കും. ജലസ്രോതസുകളുടെ പരിപാലനത്തിനും വിതരണത്തിനും ജല്‍‌ജീവന്‍ പദ്ധതി. രാജ്യത്തിനൊന്നാകെ ഒറ്റ വൈദ്യുതി ഗ്രിഡ് വരും. ഗ്യാസ് ഗ്രിഡ്, ജല ഗ്രിഡ് എന്നിവയും നടപ്പാക്കും. 
 
ജി എസ് ടി രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് രണ്ടുശതമാനം നികുതിയിളവ്. സാമൂഹ്യ സന്നദ്ധ സംഘടനകള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ പ്രത്യേക സംവിധാനം കൊണ്ടുവരും.
 
2022നകം എല്ലാ ഗ്രാമീണകുടുംബങ്ങള്‍ക്കും വൈദ്യുത കണക്ഷനും ഗ്യാസും. ഉന്നത വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ 400 കോടി രൂപ. ഗവേഷണത്തിലൂന്നിയ വിദ്യാഭ്യാസ നയമായിരിക്കും കൊണ്ടുവരിക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍