ഒറ്റ തവണ ചാർജിൽ 213 കിലോമീറ്റർ സഞ്ചരിക്കാം, ടാറ്റ ടിഗോർ വേറെ ലെവലാണ്

തിങ്കള്‍, 19 ഏപ്രില്‍ 2021 (19:46 IST)
2019ൽ നിരത്തുകളിൽ എത്തിയ ടാറ്റ മോട്ടേഴ്‌സിന്റെ ഇലക്‌ട്രിക് കാർ സെഡാൻ മോഡലായിരുന്നു ടാറ്റ ടിഗോർ. ഒറ്റത്തവണ ചാർജ് ചെയ്‌താൽ 130 കിലോമീറ്ററായിരുന്നു ഈ വാഹനം നൽകിയിരുന്ന റേഞ്ച്. മറ്റ് ഇലക്‌ട്രിക് വാഹനങ്ങൾ കൂടി വിപണിയിലെത്തിയതോടെ പക്ഷേ ടാറ്റയുടെ ഡിമാൻഡ് കുറയുകയായിരുന്നു.
 
ഇപ്പോളിതാ കൈമോശം വന്ന ജനപ്രീതി തിരിച്ച് പിടിക്കാന്‍ കൂടിയ റേഞ്ചിലും കിടിലന്‍ ലുക്കിലും മടങ്ങിയെത്താനൊരുങ്ങുകയാണ് ടിഗോര്‍ ഇ.വി. നോര്‍മല്‍, എക്‌സ്‌റ്റെന്റഡ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും പുതിയ ടിഗോർ എത്തുക. ഇതില്‍ എക്‌സ്റ്റെന്റഡ് റേഞ്ച് 213 കിലോമീറ്ററും നോര്‍മല്‍ വേരിയന്റിന് 165 കിലോമീറ്ററും റേഞ്ച് ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. 16.2 കിലോവാട്ട്, 21.5 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്കുകളില്‍ ഈ വാഹനമെത്തുക.
 
ടിഗോറിന്റെ എക്‌സ്റ്റെന്റഡ് വേരിയന്റ് സാധാരണ ചാര്‍ജര്‍ ഉപയോഗിച്ച് 11.5 മണിക്കൂറില്‍ പൂര്‍ണമായും, ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് രണ്ട് മണിക്കൂറില്‍ 80 ശതമാനവും ചാർജ് ചെയ്യാനാകും. 41 ബി.എച്ച്.പി. പവറും 105 എന്‍.എം. ടോര്‍ക്കുമേകുന്ന 70V മൂന്ന് ഫേസ് മോട്ടോറായിരിക്കും ടിഗോര്‍ ഇ.വിക്ക് കുതിപ്പേകുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍