ആര്യയുടെ പ്ലാറ്റ്ഫോമിൽ തന്നെയാണ് ഹെക്സയും നിര്‍മ്മിച്ചിരിക്കുന്നത്. പ്രൊജക്ടർ ഹെഡ്‌ലാപുകൾ, ഡേ ടൈം റണ്ണിങ് ലാംപ്സ്, വശങ്ങളിൽ വീൽ ആർച്ചുകൾ മുതൽ വലിയ ബോഡി ക്ലാഡിങ് എന്നീ സവിശേഷതകളോടെയാണ് ഹെക്സ എത്തുന്നത്. കൂടാതെ എയർ ഡാമും ബ്രഷ്ഡ് അലൂമിനിയം സ്ട്രൈപ്പുകളും വലിയ പുതിയ ടാറ്റാ ഗ്രില്ലുമാണ് വാഹനത്തിലുള്ളത്.
ഓട്ടമാറ്റിക് ട്രാൻസ്മിഷൻ, ആറു സ്പീഡ് മാനുവൽ, മൾട്ടി ടെറൈൻ ഡ്രൈവ് മോഡിൽ ഓട്ടൊ, ഡൈനാമിക്, കംഫർട്ട്, റഫ് റോഡ് എന്നീ മോഡലുകളിലാണ് വാഹനം എത്തുന്നത്. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, റെയിൻ സെൻസറിങ് വൈപ്പറുകൾ, പ്രൊജക്റ്റർ ഹെഡ്‌ലാമ്പ് എന്നിവയും ഇതിന്റെ സവിശേഷതകളാണ്. 13 ലക്ഷം രൂപ മുതൽ 18 ലക്ഷം രൂപ വരെയായിരിക്കും വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.