പത്ത് വര്‍ഷത്തിനിടെ മാരുതി വിറ്റത് 13 ലക്ഷം സ്വിഫ്റ്റ് കാറുകള്‍ !

തിങ്കള്‍, 11 മെയ് 2015 (11:20 IST)
മാരുതിയുടെ ഏറെ ജനപ്രിയമായ കാര്‍ സ്വിഫിന്റെ വില്പന 10 ലക്ഷം കടന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ  13 ലക്ഷം സ്വിഫ്റ്റ് കാറുകളാണ് രാജ്യത്ത് മാരുതി സുസുകി വിറ്റഴിച്ചത്.

2004 ജപ്പാനിലാണ് കമ്പനി സ്വിഫ്റ്റ് ആദ്യമായി അവതരിപ്പിച്ചത്. 2005മെയില്‍ ഇന്ത്യയിലും വില്പന തുടങ്ങി. പുറത്തിറക്കി രണ്ട് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം കാറുകളാണ് കമ്പനി വിറ്റത്. 2008 ഓടെ ഇത് രണ്ട് ലക്ഷമായി.

 2015വരെ അഞ്ച് ലക്ഷം സ്വിഫ്റ്റ് കാറുകള്‍ വിറ്റഴിച്ചു. 2013 സപ്തംബറിലാണ് പത്ത് ലക്ഷം കടന്നത്.  2007ലും 2014ലും കമ്പനി സ്വിഫ്റ്റ് ചെറിയമാറ്റങ്ങള്‍ വരുത്തി പരിഷ്ക്കരിച്ച മോഡലുകള്‍ കമ്പനി അവതരിപ്പിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക