ആടിയുലഞ്ഞ ദിനങ്ങളിലും ഓഹരി വിപണിയിലേക്ക് ഒഴുകിയത് കോടികളുടെ നിക്ഷേപം
ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്കിടയിലും ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍ ഒഴുകിയെത്തിയത് കോടികളുടെ നിക്ഷേപം. വിപണിയുടെ ഇടിവ് അവസരമാക്കി അതിസമ്പന്നര്‍ വന്‍തോതില്‍ നിക്ഷേപമിറക്കുകയായിരുന്നു.
ചൈനീസ് തകര്‍ച്ച പുറത്തുവന്ന് ലോക വിപണി ആടിയുലഞ്ഞ തിങ്കളാഴ്ച മാത്രം മ്യൂച്വല്‍ ഫണ്ട് ഓഹരികളില്‍ നിക്ഷേപമായി എത്തിയത് 1,500 കോടി രൂപയാണ്. ഒറ്റദിവസം മാത്രം ഇത്രയും തുക നിക്ഷേപമായെത്തിയത് സര്‍വകലാ റെക്കോഡാണ്.
സാധാരണ ദിവസങ്ങളില്‍ 300-400 കോടി രൂപയാണ് ഫണ്ട് ഹൗസുകളില്‍ നിക്ഷേപമായെത്താറുള്ളതെന്ന് പ്രമുഖ ഫണ്ട് ഹൗസിന്റെ സിഇഒ വ്യക്തമാക്കി.