Sensex:വില്പന സമ്മർദ്ദം വിപണിയെ കുലുക്കി,കരടികൾ കളം പിടിച്ചപ്പോൾ സെൻസെക്സ് ഇടിഞ്ഞത് 1,500 പോയൻ്റ്

അഭിറാം മനോഹർ

ബുധന്‍, 17 ജനുവരി 2024 (16:32 IST)
തുടര്‍ച്ചയായ മുന്നേറ്റത്തീന് ശേഷം ഓഹരിവിപണിയില്‍ കനത്ത് ഇടിവ്. വ്യാപാരത്തിനിടെ ബോംബെ ഓഹരിവിപണി സൂചികയായ സെന്‍സെക് 1,500 പോയന്റോളം ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയില്‍ 2 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. ബാങ്കിംഗ് ഓഹരികളിലെ വില്പനസമ്മര്‍ദ്ദമാണ് വിപണിയെ ബാധിച്ചത്.
 
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ച്ചയായി സൂചികകള്‍ റെക്കോര്‍ഡ് നിലവാരത്തിലാണ് വ്യാപാരം നടഠിയിരുന്നത്. സെന്‍സെക് 73,000 പോയന്റും നിഫ്റ്റി 2,200 പോയന്റും ഇതിനിടയില്‍ മറികടന്നിരുന്നു. നിഫ്റ്റി 21,571 പോയന്റിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യന്‍ വിപണിയിലെ ഇടിവ്,ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതടക്കമുള്ള ഘടകങ്ങള്‍ ഓഹരിവിപണിയില്‍ പ്രതിഫലിച്ചു. ബാങ്കിംഗ് സെക്ടറിന് പുറമെ മെറ്റല്‍,റിയാല്‍റ്റി,ഓട്ടോ,ഹെല്‍ത്ത്‌കെയര്‍ സെക്ടറുകളാണ് ഇന്ന് പ്രധാനമായും നഷ്ടത്തിലായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍