എസ്ബിഐ‌യ്‌ക്ക് റെക്കോഡ് ലാഭം: സെപ്‌റ്റംബർ പാദത്തിൽ 67 ശതമാനത്തിന്റെ വർധനവ്

ബുധന്‍, 3 നവം‌ബര്‍ 2021 (18:42 IST)
രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്‌ബിഐ‌യ്ക്ക് എക്കാലത്തെയും മികച്ച അറ്റാദായം. സെപ്‌റ്റം‌ബർ പാദത്തിൽ 67 ശതമാനത്തിന്റെ വർധനവാണ് അറ്റാദായത്തിൽ കമ്പനിക്ക് ഉണ്ടായത്. 7627 കോടി രൂപയാണ് നടപ്പ് സാമ്പത്തികവർഷത്തിന്റെ രണ്ടാം പാദത്തിൽ എസ്‌ബിഐയുടെ ലാഭം. മുൻ സാമ്പ‌ത്തികവർഷത്തിൽ ഇതേകാലയളവിൽ ഇത് 4574 കോടി രൂപയായിരുന്നു.
 
പലിശവരുമാനം വർധിച്ചതും വായ്‌പാ നഷ്ടവുമായി ബന്ധപ്പെട്ട് നീക്കിവെയ്‌ക്കുന്ന തുകയുടെ അളവ് കുറഞ്ഞതുമാണ് അറ്റാദായം ഉയരാൻ ഇടയാക്കിയത്. നിക്ഷേപത്തിൽ 9.77 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയതായും ബാങ്ക് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍