എച്ച് ആര് ഒവന്, റോള്‍സ് റോയസ് മോട്ടോര്‍ കാര്‍സ് ലണ്ടന്‍ എന്നിവര്‍ സംയുക്തമായാണ് ഈ അത്യാഢംബര മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. ബ്രീട്ടീഷ് മ്യൂസിക് ബാന്‍ഡായ 'ദി ഹു' (The Who) വിന്റെ സ്മരണാര്‍ത്ഥമാണ് റെയ്ത്തിനെ ബ്രിട്ടീഷ് ആഢംബര കാർ നിർമ്മാതാക്കൾ സമര്‍പ്പിക്കുന്നത്.
ക്യാന്‍സര്‍ ചികിത്സാ ധനസമാഹരണത്തിന് വേണ്ടി 'ദി ഹു' റോക്ക് ബാന്‍ഡ് സ്ഥാപകനും സംഗീതജ്ഞനുമായ റോജര്‍ ഡാള്ട്രെയാണ് റെയ്ത്തിനെ കമ്മീഷന് ചെയ്തത്. അത്യാഢംബര കാറായ റെയ്ത്തിന്റെ വില്പനയില് നിന്നും ലഭിക്കുന്ന പണത്തിന്റെ നല്ലൊരു പങ്ക്, ദി ടീനേജ് ക്യാന്‍സര്‍ ട്രസ്റ്റിന് റോള്‍സ് റോയ്സ് നല്‍കുമെന്നും കമ്പനി അറിയിച്ചു.