ഹ്യുണ്ടേയ് ക്രെറ്റയോട് മത്സരിക്കാന്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് മാനുവൽ ട്രാൻസ്മിഷനുമായി റെനൊ ഡസ്റ്റര്‍ വിപണിയില്‍!

തിങ്കള്‍, 9 മെയ് 2016 (09:34 IST)
റെനൊയുടെ കോംപാക്റ്റ് എസ്‌ യു വിയായ ‍‍ഡസ്റ്ററിന്റെ ഏറ്റവും പുതിയ‌‌ പതിപ്പ് കേരള വിപണിയിലെത്തി. ഡൽഹിയില്‍ നടന്ന ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ഡസ്റ്ററിന്റെ പുതിയ പതിപ്പാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പുറത്തിറങ്ങിയ ശേഷം ആദ്യമായാണ് വന്‍ മാറ്റങ്ങളുമായി ഡസ്റ്റര്‍ എത്തുന്നത്. 
 
ഹ്യുണ്ടേയ് ക്രെറ്റ ഓട്ടോമാറ്റിക്കിനോടായിരിക്കും ഈസി ആര്‍ എന്നു പേരിട്ടിരിക്കുന്ന ഡസ്റ്റർ എ എം ടി മത്സരിക്കുക. ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് മാനുവൽ ട്രാൻസ്മിഷനാണ് പുതിയ ഡസ്റ്ററിന്റെ ഏറ്റവും വലിയ പ്രത്യേകത. പുതിയ ഗ്രില്‍, എക്സോസ്റ്റിന് ക്രോം, ഹെഡ്‍ലാംപുകള്‍, പുതിയ എല്‍ ഇ ഡി ടെയ്ല്‍ ലാംപ്, പുതിയ സെന്റര്‍ കണ്‍സോള്‍ , ടച്ച് സ്ക്രീന്‍ നാവിഗേഷന്‍ സിസ്റ്റം, പുതിയ അലോയ്സ്, നവീകരിച്ച ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എ സി, റിയര്‍ വ്യൂ ക്യാമറ, ക്രൂസ് കണ്‍ട്രോൾ എന്നിവ ഉള്‍പ്പടെ വന്‍ മാറ്റങ്ങളുമായാണ് പുതിയ ഡസ്റ്റർ എത്തിയിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
 
ആദ്യ ഡസ്റ്റിന് കരുത്തേകിയ 1.5 ലിറ്റർ ഡീസൽ, 1.6 ലിറ്റർ പെട്രോൾ എൻജിനുകള്‍ തന്നെയാണ് പുതിയ ‍ഡസ്റ്ററിലും ഉപയോഗിച്ചിരിക്കുന്നത്. 1.5 ലീറ്റര്‍ , നാല് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന് 85 പിഎസ് ,110 പിഎസ് വകഭേദങ്ങളാണ് ഉള്ളത് 1.6 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 104 പിഎസാണ് കരുത്ത്. ‍ഡീസൽ 85 പിസ് മോഡലിന് 200 എൻഎമ്മും 110 പിഎസ് മോഡലിന് 245 എംഎമ്മുമാണ് ടോർക്ക് എന്നിവയാണ് മറ്റു പ്രത്യേകത.
 
പെട്രോൾ, ഡീസൽ 85 പി എസ് മോ‍ഡലുകളിൽ 5 സ്പീഡ് ട്രാൻമിഷനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ 110 പി എസ് മോഡലിലും എ എം ടി മോഡലിലുമാണ് ആറ് സ്പീഡ് ട്രാൻസ്മിഷന്‍ ഉപയോഗിച്ചിരിക്കുന്നത്. സമാന മാനുവല്‍ വകഭേദത്തെക്കാള്‍ ഏകദേശം 60,000 രൂപ അധികമാണ് എ എം ടി ഡസ്റ്ററിനു വില. ആര്‍ എക്സ് എല്‍, ആര്‍ എക്സ് സെഡ് എന്നീ രണ്ട് വകഭേദങ്ങളിൽ എ എം ടി മോഡൽ ലഭിക്കും. 8.66 ലക്ഷം രൂപ മുതൽ 13.76 ലക്ഷം രൂപ വരെയാണ് ഡസ്റ്ററിന്റെ കൊച്ചി എക്സ് ഷോറൂം വിലകൾ.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക