റെനോ ക്വിഡ് 02 ആനിവേഴ്‌സറി എഡിഷന്‍ ഇന്ത്യന്‍ വിപണിയിലെത്തി. രണ്ടാം പിറന്നാളിന്റെ ഭാഗമായാണ് പുതിയ ഹാച്ച് വിപണിയില്ലെത്തിയത്. ബേസ് മോഡലിന് 3.43 ലക്ഷം രൂപ വിലവരുന്ന ഈ കുഞ്ഞന്‍ വാഹനത്തിന് മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. 0.8 ലിറ്റര്‍ മോഡലുകളില്‍ ലഭ്യമാകുന്ന ക്വിഡ് 02 ആനിവേഴ്‌സറി എഡിഷന്‍ അഞ്ച് സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സുകളില്‍ മാത്രമാണ് വിപണിയിലെത്തുക.
നിലവില്‍ വിപണിയിലുള്ള ക്വിഡ് ഹാച്ചിന്റെ ആര്‍എക്‌സ്എല്‍, ആര്‍എക്‌സ്ടി എന്നീ വേരിയന്റുകളെ അടിസ്ഥാനപ്പെടുത്തിയതാണ് റെനോ ക്വിഡ് 02 ആനിവേഴ്‌സറി എഡിഷനും എത്തുന്നത്‍. ഫിയറി റെഡ്, ഐസ് കൂള്‍ വൈറ്റ് എന്നീ കളറുകളിലെത്തുന്ന ഈ സ്‌പെഷ്യല്‍ എഡിഷന്‍ ക്വിഡിന് സ്‌പോര്‍ട്‌ലൈന്‍ ഗ്രാഫിക്‌സിനൊപ്പം രണ്ടാം വാര്‍ഷികത്തിന്റെ സൂചകമായുള്ള 02 ഗ്രാഫിക്‌സുകളും നല്‍കിയിട്ടുണ്ട്.
അഞ്ച് സ്‌പോക് പുതിയ അലോയ് വീലുകള്‍, മുന്നിലെയും പിന്നിലെയും സ്‌കിഡ് പ്ലേറ്റുകളില്‍ സ്‌പോര്‍ട് ലൈന്‍, ഡബിള്‍ ടോണ്‍ ഗിയര്‍ ഷിഫ്റ്റര്‍, വശങ്ങളില്‍ പുതിയ എയര്‍വെന്റുകള്‍, പുതിയ ഫ്‌ലോര്‍ മാറ്റുകള്‍, സ്‌പോര്‍ട്ടി സ്റ്റിയറിംങ് വീല്‍, പിയാനോ ബ്ലാക്ക് സെന്‍ട്രല്‍ കണ്‍സോള്‍ തുടങ്ങിയവയാണ് ളള്ളിലെ പ്രത്യേകതകള്‍. ക്വിഡ് 02 ആനിവേഴ്‌സറി എഡിഷന്‍ ബുക്കിംങ് റെനോ ഷോറൂമുകളില്‍ ആരംഭിച്ചിട്ടുണ്ട്.