വായ്പ നയം പ്രഖ്യാപിച്ചു; പലിശ നിരക്കിൽ മാറ്റമില്ല - റീപോ 6 %, റിവേഴ്സ് റീപോ 5.75 %

ബുധന്‍, 7 ഫെബ്രുവരി 2018 (15:29 IST)
പലിശ നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് നടപ്പു സാമ്പത്തിക വർഷത്തെ അവസാന ധനനയം പ്രഖ്യാപിച്ചു. റീട്ടെയിൽ നാണയപ്പെരുപ്പം ഡിസംബറിൽ 17 മാസത്തെ ഉയരമായ 5.21 ശതമാനത്തിലെത്തിയത് ചൂണ്ടിക്കാട്ടിയാണ് പലിശ നിരക്ക് കുറയ്ക്കേണ്ടെന്ന് ആർബിഎ തീരുമാനിച്ചത്.

വാണിജ്യ ബാങ്കുകൾക്കു റിസർവ് ബാങ്ക് നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റീപോ നിരക്ക് ആറുശതമാനവും, റിവേഴ്സ് റീപോ 5.75 ശതമാനവുമായി തുടരും.

ബാങ്കുകൾ നിർബന്ധമായും റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട തുകയായ സിആർആറും നാലു ശതമാനമായി തുടരും.

ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ​യും ആർബിഐ നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നി​ല്ല. ഓ​ഗ​സ്റ്റി​ലാ​ണ് അ​വ​സാ​ന​മാ​യി നി​ര​ക്കു കൂ​ട്ടി​യ​ത്. അ​ന്നു കാ​ൽ ശ​ത​മാ​നം കു​റ​ച്ച് റീ​പോ നി​ര​ക്ക് ആ​റു​ശ​ത​മാ​ന​മാ​ക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍