കുരുമുളക് വിളവെടുപ്പിന് തുടക്കം; വിലയിടിവ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്
തിങ്കള്‍, 7 ഡിസംബര്‍ 2015 (10:51 IST)
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുരുമുളക് വിളവെടുപ്പിന് തുടക്കം കുറിച്ചു. തെക്കന്‍ ജില്ലകളായ കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം കോട്ടയം ഭാഗങ്ങളിലാണ് വിളവെടുപ്പ് ആരംഭിച്ചത്. ആഗോള കുരുമുളക് ഉത്പാദനം ഉയരുമെന്ന് റിപ്പോര്‍ട്ടുള്ളതിനാല്‍ സംസ്ഥാനത്തെ കര്‍ഷകര്‍ നിരാശയിലാണ്.
കുരുമുളക് വിലയില്‍ ആവശ്യമായ മാറ്റം ഉണ്ടാകുമെന്നാണ് കര്‍ഷകര്‍ കരുതുന്നത്. എന്നാല്‍, ആഗോളവിപണിയില്‍ കുരുമുളകിന് ആവശ്യക്കാര്‍ കുറയുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിളവെടുപ്പ് നടക്കുന്നത്. അതേസമയം, വിലയിടിച്ച് കൂടുതല്‍ കുരുമുളക് കൈക്കലാക്കാന്‍ വ്യവസായികള്‍ രംഗത്തെത്തി.
പൊതുവെ കേരളത്തില്‍ കുരുമുളക് വിളവെടുപ്പ് ആരംഭിച്ചാല്‍ വിദേശ മര്‍ക്കറ്റില്‍ നിന്ന് അടക്കം ആവശ്യക്കാര്‍ വര്‍ദ്ധിക്കുന്നതാണ്. വിളവെടുപ്പ് ആരംഭിക്കുബോള്‍ തന്നെ ഓര്‍ഡറുമായി നിരവധിപേര്‍ എത്തുന്നതും പതിവാണ്. എന്നാല്‍, ഇത്തവണ ആവശ്യക്കാര്‍ എത്താത്തതും പ്രമുഖ കമ്പനികള്‍ മാര്‍ക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നതും കുരുമുളക് വിലയില്‍ ഇടിവ് ഉണ്ടാകാന്‍ കാരണമാകുമെന്നും കര്‍ഷകര്‍ പറയുന്നു.