ഇനി ഏത് ആർടിഒ ഒഫീസിലും വാഹനം രജിസ്റ്റർ ചെയ്യാം

വെള്ളി, 30 ഓഗസ്റ്റ് 2019 (15:49 IST)
വാഹന ഉടമയുടേ താമസസ്ഥലം ഏതെന്നത് പ്രശ്നമല്ല. ഇനി സംസ്ഥാന ഏത് ആർടിഒ ഓഫീസുകളിലും വാഹനം രജിസ്റ്റർ ചെയ്യാം. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഭേതഗതി അനുസരിച്ചാണ് പുതിയ രീതിയിലേക്ക് സംസ്ഥാത്തെ വാഹന വകുപ്പ് മാറുന്നത്. ഒക്ടോബർ ഒന്നുമുതൽ ഈ രീതി നിലവിൽ വരും.
 
ആർടിഒ ഓഫീസ് പരിധിക്കുള്ളിൽ സ്ഥിരമായോ താൽക്കാലികമായോ താമസിക്കുന്നു എന്നതിന്റെ രേഖകൾ ഹാജരാക്കിയാൽ മാത്രമേ നേരത്തെ വാഹനം രജിസ്റ്റർ ചെയ്യാൻ സാധിക്കുമായിരുന്നുള്ളു. അതിനൽ തന്നെ നാടു‌വിട്ട് ജീവിക്കുന്നവർക്ക് വാഹനം രജിസ്റ്റർ ചെയ്യാൻ സ്വന്തം നട്ടിൽ എത്തിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഈ രീതിക്കാണ് മാറ്റം വരുന്നത്. 
 
ഏത് ആർ ടി ഒ ഒഫീസിൽനിന്നും ഏത് ജില്ലയുടെ രജിസ്റ്റർ നമ്പറും നൽകാനാകും എന്നതാണ് ഭേതഗതിയുടെ പ്രത്യേകത. സംസ്ഥാനത്ത് ഏറ്റവും ആവശ്യക്കാരുള്ള KL01 പോലുള്ള രജിസ്റ്റർ നമ്പറുകൾക്കായി ആളുകൾ അപേക്ഷിക്കും എന്നതിനാൽ അതത് മേൽവിലാസത്തിന് കീഴിലുള്ള രജിസ്റ്റർ നമ്പറുകൾ നൽകാനാണ് സാധ്യത. ഇകാര്യത്തിൽ നാളെ മന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിലെ അന്തിമ തീരുമാനം കൈക്കൊള്ളും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍