വരുന്നൂ... ഇന്ത്യന്‍ നിരത്തുകള്‍ അലങ്കാരമാക്കാന്‍ മിനി ക്ലബ്‌മാൻ!

ബുധന്‍, 7 ഡിസം‌ബര്‍ 2016 (10:36 IST)
ബ്രിട്ടീഷ് കാർനിർമ്മാതാക്കളായ മിനി കൂപ്പർ പുതിയ ഒരു ഹാച്ച്ബാക്കിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. മുൻ മോഡലുകളില്‍ ഉള്ളപോലെ ഫ്രണ്ട് വീൽ ഡ്രൈവ് യുകെഎൽ പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പുതിയ ക്ലബ്‌മാൻ എത്തുക. കൂപ്പർ എസ് മോഡലിന് സമാനമായിട്ടുള്ള ഡിസൈനുമായായായിരിക്കും പുതിയ ഹാച്ച് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
പുതിയ മോഡല്‍ ഗ്രില്ല്, പുതുക്കിയ ബംബർ, ഹെഡ്‌ലൈറ്റ് എന്നിവയോടെയാണ് പുതിയ ക്ലബ്‌മാൻ അവതരിക്കുക. പിന്നിൽ ക്രോം ഹാന്റിലോടുകൂടിയ ടു ഡോർ ബൂട്ട് ലിഡ്, വളരെ വിരളമായിട്ടെ ഇതുകാണാൻ സാധിക്കുവെങ്കിലും പുതിയ ക്ലബ്‌മാനിൽ ഈ സവിശേഷത കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
 
2.0ലിറ്റർ പെട്രോൾ, ഡീസൽ എൻജിനാണ് ക്ലബ്‌മാന് കരുത്തേകുന്നത്. 189ബിഎച്ച്പിയും 148 ബിഎച്ച്പിയും ഉല്പാദിപ്പിക്കാന്‍ ഈ എന്‍‌ജിനു സാധിക്കും.  8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് വാഹനത്തിനുള്ളത്. നിശ്ചലതയിൽ നിന്നു 100 കി.മി വേഗമാർജ്ജിക്കാൻ പെട്രോൾ കരുത്തുള്ള ക്ലബ്‌മാനിന് വെറും 6.9 സെക്കന്റുമാത്രമാണ് ആവശ്യം. മണിക്കൂറിൽ 225km/h ആണ് ഉയർന്ന വേഗത. 
 
ക്ലബ്‌മാൻ ഡീസൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലെത്താൻ 7.1 സെക്കന്റ് വേണം. ഇതിന്റെ ഉയർന്ന വേഗത 222km/h ആണ്. ഇന്ത്യയിൽ സിബിയു വഴിയായിരിക്കും ക്ലബ്‌മാൻ എത്തിച്ചേരുക. ഡല്‍ഹി എക്സ്ഷോറുമില്‍ 40ലക്ഷം മുതല്‍ 45 ലക്ഷം വരെയാണ് വാഹനത്തിന്റെ വില. 

വെബ്ദുനിയ വായിക്കുക