കാറിന്റെ ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിപ്പോയ അവസ്ഥ നമ്മളിൽ മിക്ക ആളുകൾക്കും ഉണ്ടായിക്കാണും. നന്നാക്കാൻ ആളെ വിളിച്ചുവരുത്തി പഞ്ചർ ഒട്ടിച്ച് വേണം യാത്ര തുടരാൻ എന്തൊരു തലവേദനപിടിച്ച പണിയാണല്ലേ. കാറ്റടിക്കാതെ ഉപയോഗിക്കാൻ പറ്റുന്ന ടയറുകൾ കണ്ടുപിടിച്ചെങ്കിൽ എന്ന് വെറുതെയെങ്കിൽ അത്തരം സന്ദർഭങ്ങളിൽ നമ്മൾ ചിന്തിച്ചിട്ടുണ്ടാവും. എന്നാൽ അത് സംഭവിച്ചുകഴിഞ്ഞു. ടയറുകളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരികയാണ് മിഷലിൻ എന്ന ടയർ നിർമ്മാതാക്കാൾ.
കാറ്റു നിറച്ചല്ല ഈ ടയറുകൾ ഓടുക. ടയറിന്റ് ഉൾവഷം സൈഡിൽനിന്നും നോക്കിയാൽ നമുക്ക് കാണാം. കഴിഞ്ഞ ദിവസം ഈ ടയറിന്റെ ദൃശ്യം കമ്പനി പുറത്തുവിട്ടിരുന്നു. പക്ഷേ 2024ലോടെ മാത്രമെ യുപ്ടിസ് വിപണിയിൽ എത്തുകയുള്ളു. ഏറെ കാലം ഈടുനിക്കുന്നതും മികച്ച കംഫെർട്ട് നൽകുന്നതുമായിരിക്കും യുപ്ടിസ് ടയറുകൾ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടയറുകൾ പഞ്ചറാകുന്നതുകൊള്ള സാമ്പത്തിക ൻഷ്ടവും ധന നഷ്റ്റവും ഇതുകൊണ്ട് ഒഴിവാക്കാമെന്നും മിഷലിൻ പറയുന്നു