മാരുതി സുസുകി വിലകുറഞ്ഞ കാറുകള്‍ നിര്‍മിക്കാന്‍ പദ്ധതിയിടുന്നു
തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (14:23 IST)
രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുകി വിലകുറഞ്ഞ കാറുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു.ഹൈബ്രിഡ് ടെക്നോളജി ഉപയോഗിച്ചായിരിക്കും കാറുകള്‍ മാരുതി നിര്‍മ്മിക്കുക.
പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ്, ചെറിയ കാറായ ഓള്‍ട്ടോ എന്നിവയില്‍ പുതിയ ടെക്‌നോളജി പരീക്ഷിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.ഇതിലൂടെ കാറുകളില്‍ 20 മുതല്‍ 30ശതമാനംവരെ മൈലേജ് കൂടുതല്‍ ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
പദ്ധതി മൂന്ന്-നാല് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഹൈബ്രിഡ് ടെക്‌നോളജി ജോലികള്‍ അവസാനഘട്ടത്തിലാണെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും നടക്കുന്നത് ജപ്പാനിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.