എസ്‌യുവി ശ്രേണിയില്‍ പുതുതരംഗം സൃഷ്ടിക്കാൻ ‘കിയ സോൾ’ വിപണിയിലേക്ക് !

ശനി, 7 ജനുവരി 2017 (09:55 IST)
എസ് യു വി വിപണിയിൽ പുതിയ തരംഗം സൃഷ്ടിക്കാൻ കിയ സോൾ എത്തുന്നു. ഈ വർഷം അവസാനത്തോടെയായിരിക്കും ഇന്ത്യയിൽ ഈ വാഹനം പുറത്തിറക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഈ വാഹനത്തിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മിഡിയയിൽ പ്രചരിച്ചിരുന്നു. 
 
കിയ ഇന്ത്യയിൽ സ്ഥാപിക്കുന്ന നിർമാണ ശാലിയിൽ നിന്ന് അസംബിൽ ചെയ്തായിരിക്കും വാഹനം പുറത്തിറങ്ങുക. രാജ്യാന്തര വിപണിയിൽ വന്‍‌വിജയമായ സോളിന് ഇന്ത്യയിലും മികച്ച സ്വീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷ. മികച്ച സ്റ്റൈലും ഫീച്ചേഴ്സുമാണ് സോളിന്റെ പ്രധാന ആകർഷണം. കിയയുടെ ചെറു ഹാച്ചായ പിക്കിന്റോയും സോളും ഒരുമിച്ചായിരിക്കും ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കുകയെന്നാണ് റിപ്പോര്‍ട്ട്. 
 
നിലവിൽ പെട്രോളിലും ‍ഡീസലിലുമായി മൂന്ന് എൻജിൻ വകഭേദങ്ങളുള്ള ഈ വാഹനത്തിന്റെ എല്ലാ വകഭേദങ്ങളും ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. 1.6 ലീറ്റർ ഡീസൽ എൻജിൻ 4000 ആർപിഎമ്മിൽ 136 പിഎസ് കരുത്തും ഉല്പാദിപ്പിക്കും. 6300 ആർ‌പിഎമ്മിൽ 124 പിഎസ് ആണ് 1.6 ലീറ്റർ പെട്രോൾ എൻജിന്റെ കരുത്ത്. മൂന്നാമത്തെ വകഭേദമായ 2 ലീറ്റർ എൻജിന്‍ 152 പിഎസ് കരുത്താണ് സൃഷ്ടിക്കുക. 

വെബ്ദുനിയ വായിക്കുക